അബൂദാബി: ഫുട്ബോൾ മത്സരത്തിനിടെ മലയാളി യുവാവ് വീണു മരിച്ചു. കാസറഗോഡ് സ്വദേശി അനന്തുരാജ് (ഉണ്ണി–24 ) ആണ് മരിച്ചത്. ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ തളർന്നുവീഴുകയായിരുന്നു.
അബുദാബി ഫ്യൂച്ചർ പൈപ്പ് ഇൻഡസ്ട്രീയൽ കമ്പനിയിലെ മിഷ്യൻ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു. പാചകവിദഗ്ധൻ എ.കെ.രാജുവിന്റെയും ടി.വി.പ്രിയയുടെയും മകനാണ്.
പടന്നക്കട് നെഹ്റു കോളജ് 2ാം വർഷ ബിരുദ വിദ്യാർഥിനി ആതിര രാജു സഹോദരിയാണ്. കബഡി താരം കൂടിയായിരുന്നു അനന്തു.