Wednesday, July 6, 2022
HomeGulfദുബൈയിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

ദുബൈയിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

ദുബൈ: ദുബൈയിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. കൊല്ലം സ്വദേശി കൊറ്റങ്കര പുത്തലത്താഴം മീനാക്ഷി വിലാസം സുരേഷ് കുമാര്‍ സൂരജിനെയാണ് (24) കാണാതായത്. അഞ്ച് ദിവസത്തോളമായി ഇയാളെ കാണാനില്ലെന്നാണ് പരാതി.

ആറ് മാസം മുമ്പ് സന്ദർശക വിസയിൽ ദുബൈയിലെത്തിയതായിരുന്നു ഇയാൾ. ഇക്കഴിഞ്ഞ വ്യാഴാഴ്‍ച താമസ സ്ഥലത്തുനിന്ന് പോയ ശേഷം വിവരമൊന്നും ലഭിച്ചിട്ടില്ല. ക്രെഡിറ്റ് കാർഡ് സെയിൽസുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലി ചെയ്‍തിരുന്ന ഹോർലാൻസിലെ അൽ ഷാബ്​ വില്ലേജിലായിരുന്നു താമസം. യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ മുറഖബാദ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ഥിച്ചു. ഫോണ്‍: +971 522809525, +971 524195588.

Most Popular