പർവ്വതാരോഹണത്തിനിടെ തെന്നിവീണ് മലയാളി മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ പര്‍വ്വതാരോഹണത്തിനിടെ തെന്നിവീണ് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി ബിനോയ്(51) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഷാര്‍ജ മലീഹയിലെ ഫോസില്‍ റോക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഹൈക്കിങ് നടത്തുന്നതിനിടയില്‍ തെന്നിവീണായിരുന്നു അപകടമുണ്ടായത്. അല്‍ഹിലാല്‍ ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനാണ് ബിനോയ്. ഐടി രംഗത്തെ മികവിന് ബിനോയ്ക്ക് അടുത്തിടെ യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ദൈദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.