അബുദാബി: പ്രഭാത സവാരിക്കിറങ്ങിയ മലയാളി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി തുണ്ടില്‍ പുത്തന്‍വീട്ടില്‍ വര്‍ഗീസ് പണിക്കര്‍ (68) ആണ് മരിച്ചത്. 40 വര്‍ഷത്തോളമായി ഇന്ത്യന്‍ റെയില്‍വേയില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം റെയില്‍വേ തൊഴിലാളി സംഘടന ഐ.എന്‍.ടി.യു.സി (ശംഖ്) ചെയര്‍മാനായിരുന്നു.
മക്കള്‍: ദിപിന്‍ വി. പണിക്കര്‍, ദീപ വില്‍സണ്‍ (ഇരുവരും അബുദാബിയില്‍), ദീപ്‍തി ബിജു (ബഹ്റൈന്‍). മരുമക്കള്‍: ഷിനു ദിപിന്‍, വില്‍സണ്‍ വര്‍ഗീസ് (ഇരുവരും അബുദാബിയില്‍), ബിജു മാത്യു (ബഹ്റൈന്‍). സംസ്‍കാരം പിന്നീട് നാട്ടില്‍ വച്ച് നടക്കും.