മലയാളി മക്കയിൽ നിര്യാതനായി

റിയാദ്: മക്കയിലെ ശിഫ അല്‍ബറക്ക പോളിക്ലിനിക്ക് സൂപ്പര്‍വൈസറും മലപ്പുറം കോഡൂര്‍ സ്വദേശിയുമായ അബ്ദുല്‍ റസാഖ് (63) മക്കയില്‍ നിര്യാതനായി. വെസ്റ്റ് കോഡൂരിലെ പുല്‍പ്പാട്ടില്‍ അരീക്കാട്ടില്‍ മമ്മദു ഹാജിയുടെ മകനാണ്. മക്കയിലെ കിംഗ് അബ്ദുല്‍അസീസ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.

കെ.പി.എ മജീദ് എം.എല്‍.എയുടെ ജ്യേഷ്ഠ സഹോദരന്‍ കരുവള്ളി പാത്തിക്കല്‍ പരേതനായ ബാപ്പുട്ടിയുടെ മകള്‍ പടപ്പറമ്പിലെ കെ.പി റഹീന നൈനയാണ് ഭാര്യ. മക്കള്‍ – റാഫിയ, റിയ. മരുമകന്‍ – കടുവത്ത് വടക്കേ വളപ്പില്‍ ഷാനവാസ് (താനൂര്‍).