റിയാദ്: ഉംറ നിർവഹിക്കാനെത്തിയ മലയാളി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പറമ്പിൽപീടിക പാലപ്പെട്ടിപാറ സ്വദ്ദേശി കുഞ്ഞിപോക്കര് പാലക്കോടനാണ് കുഴഞ്ഞുവീണുമരിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ഹറമിൽ കഅ്ബയുടെ മുന്നിലുള്ള പ്രദക്ഷിണ മുറ്റത്തായിരുന്നു കുഴഞ്ഞുവീണത് . ഹൃദയസ്തംഭനമാണ് മരണ കാരണം.