Friday, August 12, 2022
HomeGulfഹജ്ജ് കർമത്തിനായി സൗദിയിലെത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു

ഹജ്ജ് കർമത്തിനായി സൗദിയിലെത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു

റിയാദ്: ഹജ്ജ് കര്‍മത്തിന് ഭാര്യയോടൊപ്പം സൗദിയിലെത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി അബ്ദുറഹീം മുസ്ലിയാര്‍ (62) ആണ് മരിച്ചത്. പ്രാർത്ഥന കഴിഞ്ഞിരിക്കെ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

നെടുമങ്ങാട്, വാമനപുരം, ചടയമംഗലം, പഴയാറ്റിന്‍കുഴി, പരവൂര്‍, ഇടവ, ഓയൂര്‍ എന്നിവിടങ്ങളില്‍ ഖത്തീബ് ആയും സദര്‍ മുഅല്ലിമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മൃതദേഹം മദീനയില്‍ ഖബറടക്കി. ഭാര്യ: ഹബീബ. മക്കള്‍: മുഹമ്മദ് അനസ്, മുഹമ്മദ് അന്‍വര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍. മരുമകള്‍: സൗമി.

Most Popular