ഹൃദയാഘാതം: മലയാളി യുവാവ് ബഹ്‌റൈനില്‍ മരിച്ചു

dead body

മലയാളി യുവാവ് ബഹ്‌റൈനില്‍ മരിച്ചു. എറണാകുളം പറവൂര്‍ ഏഴിക്കര അറുതിങ്കല്‍ വീട്ടില്‍ ജയകൃഷ്ണന്‍ ഷാജി (34) ആണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. 10 വര്‍ഷത്തോളമായി ബഹ്‌റൈന്‍ പ്രവാസിയായിരുന്നു.

ശനിയാഴ്ച വൈകീട്ട് ഈസ ടൗണിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യൂണിലിവര്‍ കമ്ബനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന ജയകൃഷ്ണന്‍ അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ സുമി,ഏകമകന്‍ ദേവ് ഇരുവരും നാട്ടിലാണ്. പിതാവ്: ഷാജി. മാതാവ്: പ്രിയ.