അബുദാബി: പ്രവാസി മലയാളി അബുദാബിയിൽ അന്തരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി ടിഎസ് റോഡില്‍ തണ്ടത്ത് പാടത്തില്‍ പറമ്പില്‍ സിദ്ദിഖ് (53) ആണ് അന്തരിച്ചത്. 13 ദിവസം മുന്‍പാണ് നാട്ടില്‍നിന്ന് എത്തിയത്. പരീക്കുട്ടിയുടെയും ബീകുട്ടിയുടെയും മകനാണ്. ഭാര്യ: ശബ്ന പൂത്തിക്കാട്ടില്. മക്കള്‍: ഷംന നസ്റിന്, സഹദിയ, ആയിഷ സിനാന.