Monday, November 29, 2021
HomeGulfപക്ഷാഘാതം; ക്വാറന്റൈനില്‍ കഴിയവെ പ്രവാസി മലയാളി മരിച്ചു

പക്ഷാഘാതം; ക്വാറന്റൈനില്‍ കഴിയവെ പ്രവാസി മലയാളി മരിച്ചു

ദുബൈ: ക്വാറന്റൈനില്‍ കഴിയവെ പ്രവാസി മലയാളി മരിച്ചു. സൗദിയിലേക്ക് പോകുന്നതിനായി ദുബായിലെത്തിയ പ്രവാസി മലയാളിയാണ് ക്വാറന്റൈനില്‍ കഴിയവെ മരണപ്പെട്ടത്. മലപ്പുറം ഒതായി സ്വദേശി നൗഫല്‍ (34) ആണ് മരിച്ചത്. പക്ഷാഘാതത്തെതുടര്‍ന്ന് ബന്ധുക്കള്‍ നൗഫലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് മക്കളുമുണ്ട്. അമൃത ടി.വി ജിദ്ദ ലേഖകന്‍ സുള്‍ഫിക്കര്‍ ഒതായിയുടെ ഇളയ സഹോദരനാണ്. ഹബീബ് (ജിദ്ദ), ഷബീര്‍ എന്നിവരും സഹോദരന്മാരാണ്. കാഞ്ഞിരാല ഉസ്സന്‍ ബാപ്പു- ഫാത്തിമ ദമ്പതികളുടെ മകനാണ്.

 

Most Popular