Saturday, October 1, 2022
HomeGulfഹൃദയാഘാതം; മലയാളി ഖത്തറിൽ നിര്യാതനായി

ഹൃദയാഘാതം; മലയാളി ഖത്തറിൽ നിര്യാതനായി

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഖത്തറിൽ നിര്യാതനായി . മലപ്പുറം നിലമ്പൂർ സ്വദേശി പൂക്കോട്ടുംപാടം പെരിങ്ങാട്ടുചോല ജാഫർ (53) ആണ് തിങ്കളാഴ്ച മരിച്ചത്. ഖത്തറിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം കുറച്ചുകാലത്തെ ഇടവേളക്ക് ശേഷം ഒരു മാസം മുമ്പ് ദോഹയിൽ തിരിച്ചെത്തിയത്.

ഭാര്യ: മിനി. മക്കൾ: മുഹമ്മദ് ഫായിസ്‌, മുഹമ്മദ് യാസിർ, മുഹമ്മദ് ഉവൈസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Most Popular