റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി സൗദിയിൽ മരിച്ചു.മലപ്പുറം വാളകുളം തെന്നല സ്വദേശി കാട്ടില്‍ ഉസ്മാന് (50) ആണ് മരിച്ചത്.
താമസ സ്ഥലത്ത് വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
28 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായ ഉസ്മാന് തായിഫില്‍ ലഘുഭക്ഷണ ശാല ജീവനക്കാരനായിരുന്നു. പിതാവ്: കോയക്കുട്ടി, മാതാവ്: ഫാത്തിമ, ഭാര്യ: സാജിത. രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമുണ്ട്. മൃതദേഹം തായിഫില്‍ ഖബറടക്കും.