റിയാദ് ∙പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി. കോഴിക്കോട് ബാലുശ്ശേരി പനായി സ്വദേശി മലയില്‍ സിറാജുദ്ദീന് (44) ഹൃദയാഘാതം മൂലം നിര്യാതനായി. മലബാര്‍ ഫുഡ്സ് ബഖാലയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ജോലിക്കിടെ നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: സമീറ, മക്കള്‍: സല്മാന് ഫാരിസ്, സഹല പര്‍വീണ്‍, നഹല പര്‍വീണ്‍, ഫജര്‍ മിസ്അബ്.