Sunday, December 4, 2022
HomeGulfപ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

അബുദാബി: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ചെറിയമുണ്ടം ബംഗ്ലാംകുന്ന് സ്വദേശിയായ ചോലക്കര ചെപ്പാല സുനീര്‍ (42) ആണ് മരിച്ചത്.

അല്‍ ഐനിലെ തവാം ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. അജ്‍മാനില്‍ നൂര്‍ അല്‍ ഷിഫാ ക്ലിനിക്ക്, ക്വിക്ക് എക്സ്പ്രസ് ബിസിനസ് സൊല്യൂഷന്‍സ് എന്നീ സ്ഥാപനങ്ങള്‍ നടത്തിവരികയായിരുന്നു.

പിതാവ് – കുഞ്ഞിമുഹമ്മദ്. മാതാവ് – മറിയക്കുട്ടി. ഭാര്യ – സമീറ കൊട്ടേക്കാട്ടില്‍. മക്കള്‍ – സെന്‍ഹ, സെന്‍സ, ഷെഹ്മിന്‍

Most Popular