Sunday, October 24, 2021
HomeGulfആഡംബര ജീവിതം; നിറയെ ജോലിക്കാർ; കോടികണക്കിന് രൂപ സമ്പാദ്യമുണ്ടായിരുന്ന പ്രവാസി മലയാളി ഇന്ന് ജീവിക്കുന്നത് മരച്ചുവട്ടിൽ

ആഡംബര ജീവിതം; നിറയെ ജോലിക്കാർ; കോടികണക്കിന് രൂപ സമ്പാദ്യമുണ്ടായിരുന്ന പ്രവാസി മലയാളി ഇന്ന് ജീവിക്കുന്നത് മരച്ചുവട്ടിൽ

ഷാര്‍ജ: കോടിക്കണക്കിനു രൂപ സമ്പാദ്യവുമുണ്ടായിരുന്ന ആലപ്പുഴ സ്വദേശി അനിത ബാലു ഇന്ന് ജീവിക്കുന്നത് ബര്‍ദുബൈ ക്ഷേത്രത്തിനുസമീപത്തെ മരച്ചുവട്ടിലാണ്. 2000 ജീവനക്കാരുണ്ടായിരുന്ന കമ്പനിയുടെ ഉടമയായിരുന്നു 46 കാരിയായ അനിത.
സ്വന്തമായി ഇലക്ട്രോ മെക്കാനിക്കല്‍ ബിസിനസ് ആയിരുന്നു അനിതയുടെ ഭർത്താവ് ബാലുവിന് . അനിതയും ഭര്‍ത്താവ് ബാലുവുമായിരുന്നു പ്രധാന ബിസിനസ് പങ്കാളികള്‍.

യു.എ.ഇ.യിലെ ബാങ്കുകളില്‍നിന്ന് ബാലു എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് കഷ്ടകാലം തുടങ്ങുന്നത്. തുടർന്ന് അനിത ജയിലിലായി. പിന്നീട് മൂന്നുവര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങി. നാട്ടില്‍പോയ ഭര്‍ത്താവ് തിരിച്ചുവന്നതുമില്ല. വായ്പ അനിതയുടെ പേരിലാണോ അതോ അവര്‍ ജാമ്യം നിന്നതാണോ എന്ന് വ്യക്തമല്ല. പാസ്പോര്‍ട്ടും വിസയും കാലാവധി കഴിഞ്ഞു. സിവില്‍കേസ് നിലനില്‍ക്കുന്നതിനാല്‍ യാത്രാവിലക്കുമുണ്ട്. നിലവില്‍ ദുബൈ പൊലീസും സന്നദ്ധപ്രവര്‍ത്തകരും സഹായം നല്‍കുന്നുണ്ട്. മറ്റൊരിടത്തേക്ക് മാറാനോ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരടക്കം താല്‍ക്കാലിക താമസയിടം അനുവദിച്ചിട്ടും പോകാനോ അനിത കൂട്ടാക്കുന്നില്ല.

20 വര്‍ഷമായി യു.എ.ഇയിലുള്ള അനിതയ്ക്ക് രണ്ട് ആണ്‍മക്കളുണ്ട്. ഒരു മകന്‍ ദുബൈയില്‍ സ്‌കൂള്‍ ജീവനക്കാരനാണ്. മറ്റൊരു മകന്‍ നാട്ടിലും. മകന്‍ അമ്മയെ കാണാന്‍ ബര്‍ദുബൈയില്‍ വരാറുണ്ട്. എന്നാല്‍ മകന്റെ കൈയില്‍നിന്ന് പണംവാങ്ങുകയോ കൂടെ പോവുകയോ ചെയ്യില്ലെന്നാണ് അനിത പറയുന്നത്. താമസരേഖകള്‍ ശരിയാക്കി അനുയോജ്യമായ ജോലി ചെയ്ത് ജീവിക്കാന്‍ അനിതയ്ക്ക് സാഹചര്യമൊരുക്കാനായി പരിശ്രമിക്കുകയാണെന്ന് ഓര്‍മ ദുബൈ ഭാരവാഹി ഷിജു ബഷീര്‍ പറഞ്ഞു.

Most Popular