ദുബായ്:ദുബൈയിൽ എട്ട് വയസ്സുകാരിയായ മലയാളി വിദ്യാർത്ഥിനി മരണപ്പെട്ടു. ആലപ്പുഴ എരമല്ലൂര്‍ കൊടുവേലില്‍ വിനു പീറ്ററിന്റെയും ഷെറിന്റെയും മകള്‍ ഐറിസാണ് ഹൃദയാഘാതം മൂലം മരിച്ചത്. പനി മൂലം കഴിഞ്ഞ ദിവസം സുലൈഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കും.