മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റിനെത്തുടർന്ന് വിമാനങ്ങൾ റദ്ധാക്കിയപ്പോൾ മസ്കറ്റ് വിമാനത്താവളത്തിൽ കുടുങ്ങിയത് നിരവധി മലയാളി യാത്രക്കാർ. തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യയുടെ യാത്രക്കാരാണ് ഭക്ഷണവും വെള്ളവും ലഭിക്കാതെ വലഞ്ഞത്. രാവിലെ പുറപ്പെടേണ്ട വിമാനമായിരുന്നു റദ്ധാക്കിയത്. അധികൃതർ യാത്രക്കാരോട് സംസാരിക്കാൻ തയ്യാറാകാതിരുന്നതോടെ യാത്രക്കാർ ബഹളം വച്ചു. എന്നാൽ ഉദ്യോഗസ്ഥർ തങ്ങളെ പരിഹസിക്കുകയായിരുന്നെന്ന് യാത്രക്കാർ പറയുന്നു.