പ്രവാസി മലയാളിയെ റിയാദിൽ കാണാതായി

റിയാദ്: മലപ്പുറം സ്വദേശിയായ പ്രവാസി മലയാളിയെ റിയാദിൽ കാണാതായി. മലപ്പുറം അരിപ്ര മാമ്ബ്ര സ്വദേശി ഹംസത്തലിയെയാണ് ഈ മാസം 14 മുതല്‍ റിയാദി​ല്‍ ജോലി ചെയ്യുന്ന കടയുടെ പരിസരത്തുനിന്ന്​ കാണാതായത്​. റിയാദ്​ നസീമിലെ ബഖാലയിലാണ്​ ജോലി ​ചെയ്യുന്നത്​. സ്‌പോണ്‍സര്‍ പൊലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്.

കാണാതായതിനിടയിൽ ഇദ്ദേഹം വീട്ടിലേക്കു വിളിച്ചിരുന്നുവെന്നും സംസാരത്തിനിടെ ഫോണ്‍ കട്ടായെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് തിരിച്ചു വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. റിയാദിലെ എക്‌സിറ്റ് 15 ലെ നസീമിലെ ശാറ ഹംസയിലായിരുന്നു താമസം.

റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ്​ ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ ഇന്ത്യന്‍ എംബസിയുടെ അനുമതിയോടെ പൊലീസിലും മറ്റും അന്വേഷണം നടത്തിവരുന്നുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00966 559394657, 00966 572524534, 00966 545034213 എന്നീ നമ്ബറുകളില്‍ വിവരം അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.