ദമാം∙ മലയാളി നഴ്സ് ഹൃദയാഘാതം മൂലം സൗദിയിൽ അന്തരിച്ചു. കോട്ടയം മുണ്ടത്താനം പണിക്കരുവീട്ടിൽ ആശാ ജോർജ്(47) ആണു മരിച്ചത്. ദഹ്റാൻ മിലിട്ടറി ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു. കോട്ടയം കോതമംഗലം ആരിപ്പള്ളിൽ കുടുംബാംഗമാണ് .
ദമാം അൽ സാമിൽ ഇൻഡസ്ട്രിയൽ കമ്പനി ജീവനക്കാരൻ ബിനു ജോർജാണ് ഭർത്താവ്. മക്കളായ ജോഷ്വാ, ജോബ് എന്നിവർ നാട്ടിൽ വിദ്യാർഥികളാണ്. ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തീകരിച്ചു നാട്ടിലെത്തിച്ചു സംസ്കരിക്കും.