റിയാദ്:മലയാളി നഴ്സ് സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം എടക്കര മുസ്ല്യാരങ്ങാടി സ്വദേശി നസീമ (43) ആണ് ജിദ്ദയിലെ ആശുപത്രിയിൽ മരിച്ചത്. കോവിഡ് മുക്തയായെങ്കിലും മറ്റ് ശാരീരിക അസ്വസ്ഥതകൾ മൂലം ആശുപത്രിയിൽ ചികില്‍സയിലിരിക്കെയാണ് മരണം.
ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ നസീമക്ക് രണ്ട് മാസം മുമ്പാണ് കോവിഡ് ബാധിച്ചത്. പിന്നീട് പൂർണമായും ഭേദമാവുകയും ചെയ്തു. മൂന്നാഴ്ചയായി ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെ എട്ട് മണിക്കാണ് മരണം സംഭവിച്ചത്. ഒന്നര പതിറ്റാണ്ടായി പ്രവാസിയാണ്. ഭർത്താവ് – ഷാഹിദ് റഹ്മാൻ. ഏക മകൻ – യാസീൻ.