കുവൈത്തിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലയാളി നേഴ്സ് വാഹനാപകടത്തിൽ മരിച്ചു

കുവൈത്ത്‌സിറ്റി: കുവൈത്തിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലയാളി നേഴ്സ് വാഹനാപകടത്തിൽ മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം- കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആന്റണി (40)ആണ് അപകടത്തില്‍ മരിച്ചത്. കുവൈത്ത് ജാബൈര്‍ ആശുപത്രി നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. ഒരു മാസത്തെ അവധിക്ക് കുടുംബവുമൊത്ത് നാട്ടിലെത്തിയതായിരുന്നു ജെസ്റ്റി.

തെങ്ങണാ ഭാഗത്തുനിന്ന് നിന്നും വന്ന ബൈക്കും, ഓട്ടോറിക്ഷയും മാമൂട് ഭാഗത്തുനിന്ന് വന്ന കാറും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു.കാറിന്റെ ഇടത്‌വശത്ത് ഇരുന്ന ജസ്റ്റിറോസിനെ ഗുരുതരമായ പരുക്കുകളോടെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.