Saturday, August 13, 2022
HomeGulfവധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളിക്ക് ദമാം സെന്‍ട്രല്‍ ജയിലിൽ നിന്ന് മോചനം

വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളിക്ക് ദമാം സെന്‍ട്രല്‍ ജയിലിൽ നിന്ന് മോചനം

ദമാം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊല്ലം സ്വദേശി ജയിൽമോചിതനായി. കൊല്ലം പള്ളിത്തോട്ടം ഗാന്ധിനഗര്‍ എച്ച്ആന്‍സി കോമ്പൗണ്ടിലെ സക്കീര്‍ ഹുസൈനാണ് (32) ആണ് മോചിതനായത്.

സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്‌തർക്കത്തിനിടെ കോട്ടയം സ്വദേശിയെ കുത്തിക്കൊന്ന കേസിലായിരുന്നു വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സക്കീർ ഹുസൈൻ ദമാം സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്നത്. ഈ കേസിൽ ഒമ്പതു വർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് നാട്ടിലേക്ക് തിരിക്കുന്നത്.

2013-ൽ കൂട്ടുകാരുമായി ഒരുമിച്ച് ഓണസദ്യയുണ്ടാക്കി ഒന്നിച്ച് കൂടിയിരുന്ന് സംസാരിക്കുന്നതിനിടയിൽ ഉണ്ടായ വാക്‌തർക്കത്തിനിടെ സക്കീർ ഹുസൈൻ, സഹ താമസക്കാരനായ തോമസ് മാത്യുവിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. തോമസ് മാത്യു സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രതിയായ സക്കീർ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. എട്ടു വർഷത്തെ തടവും വധശിക്ഷയുമായിരുന്നു കോടതി വിധിച്ചത്. അയൽവാസിയായ ജസ്റ്റിൻ വിഷയം സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ അറിയിക്കുകയും മോചനശ്രമം തുടങ്ങുകയും ചെയ്തു. വിഷയം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അടുക്കലെത്തിക്കുകയും ചെയ്തു. ഉമ്മൻചാണ്ടിയുടെ ശ്രമഫലമായി കൊല്ലപ്പെട്ട കുടുംബത്തെ സമീപിക്കുകയും മാപ്പ് നൽകാൻ അപേക്ഷിക്കുകയും ചെയ്തു.

കൊല്ലപ്പെട്ട കുടുംബം ആദ്യം മാപ്പ് നൽകാൻ വിസമ്മതിച്ചെങ്കിലും പിന്നീട് നിരന്തര ശ്രമഫലമായി കുടുംബം മാപ്പ് നൽകി. കുടുംബത്തിന്റെ മാപ്പ് അനുമതി പത്രവുമായി ശിഹാബ് കൊട്ടുകാട് സൗദി കോടതിയിൽ സമർപ്പിച്ചു. നീണ്ട നിയമപേരാട്ടത്തിനൊടുവിൽ വധശിക്ഷ ഒഴിവായെങ്കിലും തടവുശിക്ഷ പൂർത്തിയാക്കേണ്ടതിനാൽ അതുവരെ ജയിലിൽ കഴിയുകയായിരുന്നു.

ജയിൽശിക്ഷ പൂർത്തിയാക്കിയ സക്കീർ ഹുസൈൻ കഴിഞ്ഞ ദിവസം സൗദിയിൽനിന്ന് നാട്ടിലേക്ക് മടങ്ങി.

Most Popular