സൗദിയിൽ മലയാളി അദ്ധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദിയിൽ മലയാളി അദ്ധ്യാപിക ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. ബുറൈദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപിക ആലപ്പുഴ സ്വദേശി ജാസ്മിന്‍ അമീന്‍ (53) ആണ് മരിച്ചത്. ജോലി കഴിഞ്ഞെത്തി വിശ്രമിക്കവേ പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആസ്പത്രയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവ്: മുഹമ്മദ് അമീന്‍. അലിയ അമീന്‍ ഏക മകളാണ്.