Home Gulf മലയാളി ഉംറ തീർത്ഥാടക എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

മലയാളി ഉംറ തീർത്ഥാടക എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

dead body

റിയാദ്: മലയാളി ഉംറ തീർത്ഥാടക എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കി അടിമാലി മുതുവാൻകുടി അറക്കൽ വീട്ടിൽ മീരാൻ മുഹമ്മദിന്റെ ഭാര്യ ഹലീമ(65)യാണ് മരിച്ചത്. അടിമാലി അഖ്‌സ ഉംറ സർവീസിന് കീഴിൽ ഉംറ നിർവഹിക്കാനെത്തിയ സംഘത്തിലായിരുന്നു ഇവർ ഉൾപ്പെട്ടിരുന്നത്.

തിങ്കളാഴ്ച മദീനയിൽ നിന്ന് ജിദ്ദയിൽനിന്ന് കൊച്ചി വിമാനത്താവളം വഴി നാട്ടിലേക്ക് പോകുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽവെച്ച് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വിമാനത്താവളത്തിൽ വെച്ചുതന്നെ മരണം സംഭവിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.