യുഎഇ : വിസ പുതുക്കുന്നതിനായി യു.എ.ഇയിൽ എത്തിയ മലയാളി യുവാവ് മരിച്ചു. പട്ടാമ്പി വല്ലപ്പുഴ ചെവിക്കല് ചെട്ടിയാര്‍ തൊടി സുഹൈല്‍ (20) ആണ് മരിച്ചത്. രാവിലെ എഴുന്നേല്ക്കാത്തത് ശ്രദ്ധയില്‍പെട്ടതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടനെ യുവാവിനെ ആംബുലന്‍സിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് അറിയിച്ചിരിക്കുന്നത്. പിതാവ് ശറഫുദ്ധീന്‍ (ബാവ) മാതാവ്: റഹീന. മൂന്ന് സഹോദരങ്ങളുണ്ട്.