Thursday, December 8, 2022
HomeGulfഹൃദയാഘാതം: മലയാളി ഖത്തറിൽ മരിച്ചു

ഹൃദയാഘാതം: മലയാളി ഖത്തറിൽ മരിച്ചു

ദോഹ: പ്രവാസി മലയാളി ഖത്തറിൽ മരിച്ചു. . പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി മുഹമ്മദ് മുസ്തഫ ഉള്ളാട്ടുപാറ ( 52) ആണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ഓഫീസ് അസിസ്റ്റന്റ് ആണ്ജോലി ചെയ്തുവരികയായിരുന്നു. 29 വർഷത്തെ പ്രവാസ ജീവിതമായിരുന്നു മുഹമ്മദിന്റേത്.

മുഹമ്മദ്, ആമിന എന്നിവരാണ് മാതാപിതാക്കൾ. ഖദീജ പൂക്കുന്നുമ്മല്‍ പാണ്ടിക്കാട് ആണ് ഭാര്യ. ഹിബ, ഹുദ ഹൈഫ എന്നിവര്‍ മക്കളും പുഴക്കല്‍ അബ്ദുല്‍ റൗഫ് ആമക്കാട് മരുമകനുമാണ്.

മുഹമ്മദ് മുസ്തഫയുടെ മയ്യിത്ത് നമസ്‌കാരം ഇന്ന് ദുഹര്‍ നമസ്‌കാരശേഷം അബൂഹമൂര്‍ ഖബര്‍സ്ഥാനിലുള്ള പള്ളിയില്‍ നടക്കും.

Most Popular