ദോഹ: അസുഖബാധിതനായി ചികിത്സയിലായിരുന്ന മലയാളി യുവാവ് ഖത്തറിൽ മരിച്ചു. കോഴിക്കോട് ഓമശ്ശേരി കൊറ്റിവട്ടത്ത് അബ്ദുല്‍ നാസര്‍ (29) ആണ് മരിച്ചത്. അർബുദബാധിതനായിരുന്നു. ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരണം. പിതാവ്-ഉസൈൻ, മാതാവ് പാത്തുമ്മ. ഭാര്യ നാജിയ നസ്റിന്. മകള്‍: നൂഹാ അസ്മിന്. സഹോദരങ്ങള്‍: നസീമ, റസീന, റൈഹാനത്ത്, മുഹമ്മദ് ഷാഫി, സാദിഖ്. ഞായറാഴ്ച മൃതദേഹം നാട്ടിലെത്തിക്കും.