Saturday, August 20, 2022
HomeGulfപ്രവാസി മലയാളി സൗദിയിൽ നിര്യാതനായി

പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി

റിയാദ്: പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ഇസ്‍മാഈൽ മുഹമ്മദ് കണ്ണ് (56) ആണ് മസ്‍തിഷ്‍കാഘാതം മൂലം മരിച്ചത്. കടുത്ത തലവേദനയും ദേഹാസ്വാസ്ഥ്യവും മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

8 വർഷമായി ജീസാൻ – ഫർസാൻ കടൽ പാതയിൽ യാത്രക്കായുള്ള സ്‍പീഡ് ബോട്ട് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൂന്നു മാസം മുമ്പാണ് അവധി കഴിഞ്ഞു നാട്ടിൽനിന്ന് തിരിച്ചെത്തിയത്. ജീസാൻ ആർട്ട്​ ലവേഴ്‍സ്​ അസോസിയേഷൻ (ജല)യുടെ ഫിഷ് മാർക്കറ്റ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു.

Most Popular

Energy Casino Kod Promocji 2022