റിയാദ്: മലയാളി യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. റിയാദിന് സമീപം അര്‍ഖര്‍ജിലെ കസാറാത്ത് ഉമ്മുല്‍ഗര്‍ബാന്‍ റോഡിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് താമരശ്ശേരി പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശി പുഴംകുന്നുമ്മല്‍ അബ്ദുറശീദ് (39) ആണ് മരിച്ചത്.
അബ്ദുറശീദ് ജോലിക്ക് പോകുമ്പോള്‍ ഓടിച്ചിരുന്ന പിക്കപ്പ് വാനില്‍, മറ്റൊരു റോഡില്‍ നിന്ന് തിരിഞ്ഞുവന്ന ട്രെയ്ലര് ഇടിക്കുകയായിരുന്നു. പരേതനായ ബിച്ചോയിയുടെ മകനാണ്. മാതാവ്: പാത്തുമ്മ. ഭാര്യ: ജംഷീന. മക്കള്‍: ഹംന ഫാത്തിമ, ഹംദാന്‍ റശീദ്.