ജീസാന്‍: പ്രവാസി മലയാളി സൗദിയിൽ മരിച്ചു. ജിസാന്‍ ഹയാത്ത് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്ന കോട്ടയം പെരുവ സ്വദേശി കണിയാന്‍പറമ്ബില്‍ ബിസ്‌മോനാണ് മരിച്ചത്. കരൾ രോഗത്തെത്തുടർന്നാണ് അന്ത്യം. നാലു വര്‍ഷമായി അല്‍റാഷിദ് കമ്ബനിയില്‍ ഡീസല്‍ മെക്കാനിക് ആയി ജോലിചെയ്തുവരികയായിരുന്നു. ഭാര്യ ശാരിമോള്‍ അര്‍ബുദ ബാധിതയായി നാട്ടില്‍ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഭർത്താവിന്റെയും വിയോഗം. എട്ട് വയസ്സുള്ള അനന്യയും നാല് വയസ്സുള്ള അനുശ്രീയും മക്കളാണ്. പിതാവ്: രാജപ്പന്‍. മാതാവ്: ഷൈല.