Saturday, October 1, 2022
HomeGulfയുഎഇയിൽ വാഹനാപകടത്തിൽ മലയാളി പ്രവാസി മരിച്ചു

യുഎഇയിൽ വാഹനാപകടത്തിൽ മലയാളി പ്രവാസി മരിച്ചു

അബുദാബി: യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മരിച്ചു. മലപ്പുറം കാടാമ്പുഴ മാറാക്കട പറപ്പൂർ മുക്രിയൻ ഷിഹാബുദ്ദീൻ (40) ആണ് മരിച്ചത്. അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ജോലി ആവശ്യത്തിനായി മരുഭൂമിയിലെ റി​ഗ് സൈറ്റിലേക്ക് പോകവെ ഷിഹാബുദ്ദീനും സംഘവും യാത്ര ചെയ്‍തിരുന്ന വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപെടുകയായിരുന്നു.

ഭാര്യ – റൈ​ഹാനത്ത്. മക്കൾ – ഷബൂബ (8), സിയ ഫാത്തിമ (5), ഷിഹാൻ മുഹമ്മദ് (2). സഹോദരങ്ങൾ – നാസർ, നദീറ, ബുഷ്റ.

Most Popular