Saturday, May 21, 2022
HomeGulfനാട്ടിലേക്ക് പോവാൻ വിമാനത്തിൽ കയറുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

നാട്ടിലേക്ക് പോവാൻ വിമാനത്തിൽ കയറുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: നാട്ടിലേക്ക് പോവാൻ വിമാനത്തിൽ കയറുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ മുക്കാട്ടുകര, നെറ്റിശ്ശേരി നെല്ലിപ്പറമ്പിൽ ഗിരീഷ് ആണ് ദമ്മാം (Dammam) വിമാനത്താവളത്തിൽ വച്ച് കുഴഞ്ഞുവീണ് മരിച്ചത്. ഒരു സ്വകാര്യ ഫയർ ആന്റ് സേഫ്റ്റി കമ്പനിയിൽ ബിസിനസ് ഡെവലപ്മന്റ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു ഗിരീഷ്.

രണ്ടു വർഷത്തിന് ശേഷം അവധിക്കായി രാത്രി കൊച്ചിയിലേക്കുള്ള ഫ്‌ളൈ ദുബായ് വിമാനത്തിൽ ബോർഡിംഗ് പൂർത്തീകരിച്ചു വിമാനത്തിന്റെ കവാടത്തിലേക്ക് നടന്നു നീങ്ങി വിമാനത്തിലേക്ക് കാലെടുത്തു വെക്കവേ കുഴഞ്ഞു വീഴുകയായിരുന്നു ഇദ്ദേഹം . എയർപോർട്ട് അത്യാഹിത വിഭാഗം സ്ഥലത്തെത്തി സി.പി.ആർ നൽകിയതിന് ശേഷം ഖതീഫ് സെൻട്രൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

Most Popular