ദോഹ. ഖത്തറിൽ പ്രവാസി മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. . ഇടുക്കി ബാലഗ്രാം മൂന്നാം ക്യാമ്പ് സ്വദേശി ഹാഷിം അബ്ദുല്‍ ഹഖിനെയാണ് (32) താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അക്രോബാറ്റ് ലിമോസിന് കമ്പനി ജീവനക്കാരനായി പത്തു വർഷത്തിലേറെയായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്. മൃതദേഹം ഖത്തറിൽ തന്നെ ഖബറടക്കും.