Monday, November 29, 2021
HomeGulfപ്രവാസി മലയാളി നിര്യാതനായി

പ്രവാസി മലയാളി നിര്യാതനായി

റിയാദ്: സൗദിയിൽ പ്രവാസി മലയാളി നിര്യാതനായി. സൗദി അറേബ്യയിലെ അല്‍ജൗഫിലാണ് മമ്പാട് സ്വദേശി മേപ്പാടം പുന്നകുന്ന് കോഴിപറമ്പന്‍ മൂസ ഉമരി നിര്യാതനായത്. വ്യാഴാഴ്ച രാത്രി ഹൃദയാഘാതത്തെതുടർന്നായിരുന്നു മരണം.  ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്നരപതിറ്റാണ്ടായി അല്‍ജൗഫിൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.  ഭാര്യ: സഫിയ. മക്കള്‍: മാജിദ്, മാജിദ, മുവാജിദ, അംജദ്. മരുമകന്‍: ശാഫി (റിയാദ്).

Most Popular