Friday, August 12, 2022
HomeGulfമലയാളി ഹജ്ജ് തീർത്ഥാടക മക്കയിൽ മരിച്ചു

മലയാളി ഹജ്ജ് തീർത്ഥാടക മക്കയിൽ മരിച്ചു

മക്ക: മലയാളി ഹജ്ജ്തീര്‍ഥാടക ഹൃദയാഘാതം മൂലം മക്കയിൽ മരിച്ചു. കാസര്‍കോട്, പടന്ന സ്വദേശി റൗലാ ബീവി(50)യാണ് മരിച്ചത്.

കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴിലാണ് ഇവര്‍ ഹജ്ജിനെത്തിയിരുന്നത്. ബന്ധുവായ നൂര്‍ജഹാനും ഇവരോടൊപ്പമുണ്ടായിരുന്നു. ഹൃദയസംബന്ധമായ രോഗം മൂലം രണ്ടാഴ്ചയോളമായി കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

മക്കയില്‍ തന്നെ മൃതദേഹം ഖബറടക്കും.

Most Popular