Wednesday, January 19, 2022
HomeGulfഖത്തറിൽ മലയാളി വിദ്യാർത്ഥി മരണപ്പെട്ടു

ഖത്തറിൽ മലയാളി വിദ്യാർത്ഥി മരണപ്പെട്ടു

ദോഹ: ഖത്തറിൽ മലയാളി വിദ്യാർത്ഥി മരണപ്പെട്ടു. ദോഹ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയും തൃശ്ശൂര്‍ സ്വദേശികളായ സതീഷ്-ഷീജ ദമ്പതികളുടെ മകനുമായ സുദേവ് സതീഷ് ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. പിതാവ് സതീഷ് ഖത്തര്‍ ഡെസ്‌ക് കണ്ട്രോള്‍ കമ്പനിയില്‍ ജീവനക്കാരനാണ്. മൃതദേഹം ഞായറാഴ്ച വൈകീട്ടോടെ നാട്ടിൽ എത്തിച്ചു. കുട്ടിയുടെ വിയോഗത്തില്‍ എം.ഇ.എസ് സ്‌കൂള്‍ അധികൃതരും സഹപാഠികളും അനുശോചനം രേഖപ്പെടുത്തി.

Most Popular