ദോഹ :ദോഹയില്‍ മലയാളി യുവതി ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് നാദാപുരം സ്വദേശി ലഫ്സിന സുബൈർ താമസ സ്ഥലത്തുവച്ച് ഷോക്കേറ്റാണ് മരിച്ചത്. നാദാപുരം വാണിമേല്‍ ചേന്നാട്ട് സുബൈര്‍-ഖമര്‍ലൈല ദമ്പതികളുടെ മകളാണ്. ദോഹയില്‍ സ്വന്തമായി ബിസിനസ് നടത്തിവരുന്ന മീത്തലെ പീടികയില്‍ സഹീർ ആണ് ഭർത്താവ്. ഐന്‍ ഖാലിദിലെ താമസ സ്ഥലത്തെ കുളിമുറിയില്‍ നിന്ന് ഷോക്കേറ്റതാകാം മരണ കാരണമെന്നാണ് കരുതുന്നത്. കുളിമുറിയില്‍ കയറി കുറേ നേരമായിട്ടും പുറത്തുവരാതായപ്പോള്‍ വാതില്‍ കുത്തി തുറന്നപ്പോഴാണ് കുളിമുറിയില്‍ മരിച്ചു കിടക്കുന്നത് കണ്ടത്. മൃതദേഹം ഹമദ് മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്.