ദുബായ്∙ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വീസ. കലാരംഗത്തെ സംഭാവനകൾക്ക് യു.എ.ഇയുടെ ആദരമായിട്ടാണ് ഗോൾഡൻ വിസ നൽകുന്നത്. യുഎഇയുടെ ദീർഘകാല താമസ വീസയായ ഗോൾഡൻ വീസയ്ക്ക് ഇതാദ്യമായാണ് മലയാള സിനിമ മേഖലയിൽ നിന്നുള്ളവർ അർഹരാകുന്നത്. 10 വർഷം കാലാവധിയുള്ള ഗോൾഡൻ വീസയാണ് ലഭിക്കുക. ഇരുവരും അടുത്ത ദിവസങ്ങളിലായി ദുബായിലെത്തി വീസ സ്വീകരിക്കും.
വിവിധമേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വീസ നൽകുന്നത്. ഷാറൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയവർക്കും ഒട്ടേറേ പ്രവാസി വ്യവസായികൾക്കും നേരത്തേ ഗോൾഡൻ വീസ ലഭിച്ചിരുന്നു.