കഞ്ചാവുമായി യാത്ര ചെയ്ത യുവാവ് ഒമാനിൽ പിടിയിൽ

മസ്‍കത്ത്: കഞ്ചാവുമായി യാത്ര ചെയ്ത യുവാവ് ഒമാനിൽ പിടിയിൽ. എംപ്റ്റി ക്വാര്‍ട്ടര്‍ വഴി വാഹനത്തില്‍ യാത്ര ചെയ്യവെയാണ് യുവാവ് പോലീസ് പിടിയിലായത്.

വാഹനത്തിന്റെ സ്റ്റിയറിങിന് പിന്നില്‍ ബോധപൂര്‍വം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തതെന്നും പൊലീസ് അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇയാളെ പിന്നീട് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.