Thursday, May 19, 2022
HomeGulfനേന്ത്രപ്പഴപ്പെട്ടിയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചയാൾക്ക് 10 വർഷം തടവ്

നേന്ത്രപ്പഴപ്പെട്ടിയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചയാൾക്ക് 10 വർഷം തടവ്

ദുബായ്: നേന്ത്രപ്പഴപ്പെട്ടിയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചയാൾക്ക് 10 വർഷം തടവും 50,000 ദിർഹം പിഴയും.യു എ ഇയിൽ വിസിറ്റ് വിസയിൽ വന്ന ഇയാളുടെ ലഗേജിൽ നേന്ത്രപ്പഴം സൂക്ഷിച്ച പെട്ടിയിൽ സംശയാസ്പദമായ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് ദുബായ് എയർപോർട്ടിലെ കസ്റ്റംസ് ഇൻസ്‌പെക്ടർ ഇയാളെ പിടി കൂടിയത്. ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ലഗേജിൽ ലഹരിവസ്തുവാണെന്ന് സ്ഥിരീകരിച്ചു.

നാട്ടിലുള്ള സുഹൃത്തിൽ നിന്ന് സമ്മാനമായി ലഭിച്ചതാണ് പെട്ടിയെന്നും ഈ പദാർത്ഥം യുഎഇയിൽ നിരോധിച്ചതായി തനിക്ക് അറിയില്ലെന്നുമാണ് ഇയാളുടെ വാദം. ശിക്ഷ കഴിഞ്ഞാൽ ഇയാളെ നാടുകടത്തിയേക്കും.

Most Popular