കുവൈത്തിൽ സ്കൂൾ പ്രവേശനത്തിന് മുൻപ് പി സി ആർ പരിശോധന നിർബന്ധം. ഇമ്മ്യൂൺ സ്റ്റാറ്റസ് ഇല്ലാത്ത അധ്യാപകർക്കും വിദ്യാർഥികൾക്കും ആണ് തീരുമാനം. ആരോഗ്യകാരണങ്ങളാൽ വാക്സിൻ എടുക്കാൻ സാധിക്കാത്ത വിദ്യാർഥികൾക്കും കോവിഡ് പരിശോധന നിബന്ധന ബാധകമാണ്.
ഇമ്മ്യൂൺ ആപ്പിൾ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്ക് പി.സി.ആർ ഇല്ലാതെ പ്രവേശനം അനുവദിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം കോവിഡ് കേസുകൾ കുറയുകയും രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്കൂളുകളിലെ പി.സി.ആർ നിബന്ധന ഒഴിവാക്കണമെന്നു പാർലമെന്റ് അംഗം ഡോ. അഹമ്മദ് അൽ മത്തർ ആവശ്യപ്പെട്ടു.