Friday, January 28, 2022
HomeGulfമര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് 23 മുതല്‍ ജെ മാളില്‍ പ്രവര്‍ത്തനമാരംഭിക്കും

മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് 23 മുതല്‍ ജെ മാളില്‍ പ്രവര്‍ത്തനമാരംഭിക്കും

ഖത്തർ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ റഹീബ് ഇന്റര്‍നാഷണല്‍ തങ്ങളുടെ പുതിയ ബ്രാന്റായ മര്‍സ (MARZA) ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തറിന് സമര്‍പ്പിക്കുന്നു. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ റഹീബ് ഇന്റര്‍നാഷണല്‍ തങ്ങളുടെ പുതിയ ബ്രാന്റായ  ഹസം മര്‍ഖിയയിലെ ജെ മാളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന മര്‍സ (MARZA) ഹൈപ്പര്‍മാര്‍ക്കറ്റ് ഒക്ടോബര്‍ 23ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ശര്‍ഖ് വില്ലേജ് ആന്‍ഡ് സ്പായില്‍ നടന്ന പത്രസമ്മേളനത്തില്‍ അല്‍ റഹീബ് ഇന്റർനാഷണൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത് അറിയിച്ചു.

വൈകീട്ട് 3 മണിക്ക്നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഖത്തറിലെ ബിസിനസ് പ്രമുഖരും ഗവണ്‍മെന്റ് പ്രതിനിധികളും പൗരപ്രമുഖരും പങ്കെടുക്കും. അല്‍ റഹീബ് ഗ്രൂപ്പിന്റെ ഖത്തറിലെ ആദ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് 2010 ജനുവരിയില്‍ ഐന്‍ ഖാലിദില്‍ പ്രവര്‍ത്തനമാരംഭിച്ച പാര്‍ക്ക് ആന്‍ഡ് ഷോപ്പ് ഹൈപ്പര്‍മാര്‍ക്കറ്റായിരുന്നു. കഴിഞ്ഞ ൧൧ വര്‍ഷത്തിനിടക്ക് പാര്‍ക്ക് ആന്‍ഡ് ഷോപ്പ് മേഖലയിലെ ജനപ്രിയ ഷോപ്പിംഗ് കേന്ദ്രമായി മാറിയിട്ടുണ്ട്., ആ വിജയഗാഥക്ക് പിന്നാലെ കമ്പനി റീട്ടെയില്‍ ശ്യംഖല മര്‍സ (MARZA) എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്യുകയായിുന്നു.

ഹസം അല്‍ മര്‍ഖിയയില്‍ തുറക്കപ്പെടുന്നത് മര്‍സ (MARZA) ബ്രാന്‍ഡിന്റെ ഖത്തറിലെ നാലാമത് റീട്ടെയില്‍ ഔട്ട്‌ലറ്റായിരിക്കും. ഖത്തറില്‍ ഉടന്‍ തന്നെ രണ്ട് ഹൈപ്പര്‍മാര്‍ക്കറ്റുകളും, അഞ്ച് എക്സ്പ്രസ്സ് സ്റ്റോറുകളും കൂടി മര്‍സ (MARZA) യുടെ ബ്രാന്‍ഡില്‍  തുറക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

അല്‍ റഹീബ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ മായന്‍ ഹാജി കണ്ടോത്ത് 1985ല്‍ സൂഖ് ജാബറിലാണ് കമ്പനിയുടെ ഖത്തറിലെ ആദ്യത്തെ സംരംഭത്തിന് തുടക്കമിട്ടത്. ഇന്ന് അല്‍ റഹീബ് ഇന്റര്‍നാഷണലിന് കീഴില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഫാഷന്‍ ഔട്ട്‌ലറ്റുകള്‍, ഫര്‍ണിച്ചര്‍ ഡിസ്ട്രിബ്യൂഷന്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്.

ജെ മാളിലെ മര്‍സ (MARZA) ഹൈപ്പര്‍മാര്‍ക്കറ്റ് യൂറോപ്യന്‍
സ്റ്റൈലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് ഡിസൈന്‍ ചെയ്തതാണെന്ന് മാനേജ്‌മെന്റ് അവകാശപ്പെട്ടു. ഫാമിലി ഷോപ്പിംഗ് ഏറ്റവും ആസ്വാദ്യകരമായ അനുഭവമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഔട്ട്‌ലറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

50,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്‌സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ഡെലി, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫൂട്‌വെയര്‍, ലൈഫ് സ്റ്റൈല്‍, പെര്‍ഫ്യൂം, ടെക്‌നോളജി, ഹൗസ്‌ഹോള്‍ഡ്, സ്‌പോര്‍ട്‌സ്, ടോയ്‌സ്, സ്‌റ്റേഷനറി വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലേറെ ഉല്‍പന്നങ്ങള്‍ ലഭ്യമായിരിക്കും. ഇതിന് പുറമെ കോഫി ആന്‍ഡ്
ബൈന്‍ഡ് കൗണ്ടര്‍, മൊബൈല്‍, വാച്ച് കൗണ്ടറുകള്‍, കോസ്മറ്റിക് ഷോപ്പുകള്‍ തുടങ്ങിയവയും ഹൈപ്പര്‍മാര്‍ക്കറ്റിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ പ്രമോഷനുകളും ഡിസ്‌കൗണ്ടുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഗാര്‍മെന്റ്‌സ്‌, ഫൂട്‌വെയര്‍, ലേഡീസ് ബാഗ് വിഭാഗങ്ങളില്‍ ബൈ വണ്‍ ഗെറ്റ് വണ്‍ പ്രമോഷന്‍ മുഖ്യ പ്രമോഷനുകളില്‍ ഒന്നാണ്. ഷാഫി ബിന്‍ ഹംസ് (ജനറല്‍ മാനേജര്‍-ജെ മാള്‍ മര്‍സ (MARZA)), ഷംസീര്‍ ഖാന്‍ (മാനേജര്‍ മര്‍സ (MARZA)-ഐന്‍ ഖാലിദ്), നിസാര്‍ കപ്പിക്കണ്ടി (ഗ്രൂപ്പ് ബയിംഗ് മാനേജര്‍), ഷഹീര്‍ സി പി (ഫിനാന്‍സ് മാനേജര്‍), അബൂ
നവാസ് റീട്ടെയില്‍ കണ്‍സള്‍ട്ടന്റ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Most Popular