Thursday, January 27, 2022
HomeGulfഖത്തറിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ; എല്ലാ സ്ഥലങ്ങളിലും മാസ്ക് നിർബന്ധം

ഖത്തറിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ; എല്ലാ സ്ഥലങ്ങളിലും മാസ്ക് നിർബന്ധം

ദോഹ: ഖത്തറിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. കോവിഡ് കേസുകൾ ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. ഇന്ന് മുതൽ തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്ക് നിർബന്ധമായും ധരിക്കണം. എന്നാൽ കായിക വിനോദങ്ങളിൽ പങ്കെടുക്കുന്നവർക്ക് മാത്രം ഇളവ് നൽകിയിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളിലെ പരിപാടികളില്‍ പരമാവധി 75 ശതമാനം പേർക്ക് മാത്രമാണ് അനുമതി. കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍, ഇവന്റുകള്‍ എന്നിവയ്ക്കും നിബന്ധനകളുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ സുപ്രധാനമായ മാര്‍ഗങ്ങളിലൊന്നാണ് മാസ്‌കുകളെന്നും തങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും നിയമം പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

അടച്ചിട്ട സ്ഥലങ്ങളില്‍ പരമാവധി 50 ശതമാനം പേര്‍ക്ക് മാത്രമാണ് അനുമതി. ഇതില്‍ 90 ശതമാനം പേരും വാക്‌സിനെടുത്തവര്‍ ആയിരിക്കണം. വാക്‌സിനെടുക്കാത്തവര്‍ കൊവിഡ് പരിശോധനയും നടത്തണം. കൂടാതെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മുന്‍പ് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കണം.

പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ണ്ണയിച്ചിട്ടുള്ള നിബന്ധനകള്‍, നടപടിക്രമങ്ങള്‍, മുന്‍കരുതല്‍ നടപടികള്‍, നിയന്ത്രണങ്ങള്‍ എന്നിവയും ഇന്ന് മുതല്‍ കര്‍ശനമാക്കും.

Most Popular