കുവൈത്ത് സിറ്റി:കുവൈത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കിയേക്കും.
കൊവിഡ് കേസുകളില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ തീരുമാനം എടുക്കുന്നത്.
ഓഫീസുകള്‍ ഉള്‍പ്പെടെ എല്ലാ ഇന്‍ഡോര്‍ ഇടങ്ങളിലും മാസ്ക് നിബന്ധന ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചനകൾ.
രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഇതിന് പുറമെ, ആരോഗ്യമന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ ഉള്‍പ്പെടെ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.