Saturday, August 20, 2022
HomeGulfവീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഖത്തര്‍ 

വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഖത്തര്‍ 

ദോഹ: ഖത്തറില്‍ വീണ്ടു മാസ്‌കുകള്‍ നിര്‍ബന്ധമാക്കുന്നു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.

ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ആറ് വയസ്സ് മുതല്‍ പ്രായമുള്ള കുട്ടികള്‍ ഉള്‍പ്പെടെ മുഴുവന്‍ ജനങ്ങളും അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ ഫെയ്സ് മാസ്‌ക് ധരിക്കണം.

 

ആശുപത്രികള്‍, തൊഴിലിടങ്ങള്‍, പൊതു ഗതാഗത സൗകര്യങ്ങള്‍, പള്ളികള്‍, ജിംനേഷ്യങ്ങള്‍, ഷോപ്പിങ് സെന്ററുകള്‍, വില്‍പനശാലകള്‍, സിനിമ തിയറ്ററുകള്‍ ഉള്‍പ്പെടെയുള്ള അടച്ചിട്ട പൊതുസ്ഥലങ്ങള്‍. റെസ്റ്ററന്റ്, കഫേകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സലൂണുകള്‍, മാര്‍ക്കറ്റുകള്‍, വിനോദ കേന്ദ്രങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, സ്പാ, എക്‌സിബിഷന്‍, ഇവന്റ്, കോണ്‍ഫറന്‍സ് തുടങ്ങിയ സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്.

 

അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ഇഹ്തിറാസ് ആപ്ലിക്കേഷനിലെ ഗ്രീന്‍ ഹെല്‍ത്ത് സ്റ്റാറ്റസ് കാണിക്കണം.

 

വരും ആഴ്ചകളില്‍ കോവിഡ് പ്രതിദിന കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പാലിച്ചാല്‍ വീണ്ടുമൊരു നിയന്ത്രണങ്ങളിലേക്ക് നീങ്ങേണ്ടി വരില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രതിദിനം ശരാശരി 662 ആളുകള്‍ കോവിഡ് പോസീറ്റീവ് ആണെന്ന് കണ്ടെത്തുന്നുണ്ട്.

Most Popular