Thursday, January 27, 2022
HomeGulfമൂന്ന് ലെയറുകള്‍ അടങ്ങിയ മെഡിക്കല്‍ മാസ്ക് കൂടുതൽ ഫലപ്രദം; ഖത്തര്‍ എച്ച്.എം.സി

മൂന്ന് ലെയറുകള്‍ അടങ്ങിയ മെഡിക്കല്‍ മാസ്ക് കൂടുതൽ ഫലപ്രദം; ഖത്തര്‍ എച്ച്.എം.സി

ദോഹ: മൂന്ന് ലെയറുകള്‍ അടങ്ങിയ മെഡിക്കല്‍ മാസ്ക് കൂടുതൽ ഫലപ്രദമെന്ന് നാഷണൽ ഹെൽത്ത് സ്‌ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയർമാനും ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ പകർച്ചവ്യാധികളുടെ തലവനുമായ ഡോ. അൽ ഖാൽ (എച്ച്എംസി) പറഞ്ഞു. എല്ലാ മാസ്‌കുകളും ഒരുപോലെയല്ല, 3 ലെയറുകളുള്ള മെഡിക്കൽ മാസ്‌കാണ് കുറച്ച് ലെയറുകളുള്ള മാസ്‌കുകളേക്കാൾ ഫലപ്രദം. വായ മാത്രമല്ല, മൂക്കും വായയും മറയ്ക്കണം, വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താൻ ഇത് ഫലപ്രദമാണെന്നും ഡോ അൽ ഖാൽ കൂട്ടിച്ചേർത്തു. പ്രായമായവരോ വിട്ടുമാറാത്ത രോഗങ്ങളുള്ളവരോ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നവരോ പോലുള്ള വൈറസ് അണുബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള ആളുകൾ “N95 മാസ്ക് ഉപയോഗിക്കുന്നതാണ് ഉചിതം. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വളരെ വേഗം പകരുന്നതാണ്. എന്നാല്‍ അതിന്റെ ലക്ഷണങ്ങള്‍ വളരെ മിതമായതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Most Popular