Tuesday, July 5, 2022
HomeGulfഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; പൊതു ഇടങ്ങളിൽ ഇനി മാസ്ക് നിർബന്ധമില്ല

ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; പൊതു ഇടങ്ങളിൽ ഇനി മാസ്ക് നിർബന്ധമില്ല

ദോഹ: ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഖത്തര്‍ കാബിനറ്റിന്റെ പ്രതിവാര യോഗമാണ് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തുവാന്‍ തീരുമാനിച്ചത്. മാസ്ക് ധരിക്കുന്നതിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മെയ് 21 ശനിയാഴ്ച മുതല്‍ ഇളവുകള്‍ നിലവില്‍ വരും.

ഖത്തറില്‍ ആശുപത്രികൾ, കൂടാതെ പൊതുഗതാഗതം, ഇന്‍ഡോറില്‍ ജോലി ചെയ്യുന്ന കാഷ്യര്‍മാര്‍, റിസപ്ഷനിസ്റ്റുകള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ക്കും മാത്രമേ മാസ്‌ക് നിര്‍ബന്ധമുള്ളൂവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഖത്തറിലെ പൗരന്മാരും താമസക്കാരും പ്രകടിപ്പിക്കുന്ന സഹകരണവും ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സംയുക്ത പരിശ്രമങ്ങളുമാണ് ഈ തീരുമാനത്തിലെത്താന്‍ സഹായിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പറഞ്ഞു. പുതിയ തീരുമാനങ്ങളും നിർദേശങ്ങളും ഇവയാണ്,

 

1-അടച്ചിട്ട എല്ലാ പൊതു ഇടങ്ങളിലേക്കും ഉള്ള പ്രവേശന നിയന്ത്രണങ്ങള്‍ നീക്കി. അതേസമയം, പ്രവേശനത്തിനായി ഇഹ്തിറാസിലെ ഗ്രീന്‍ സ്റ്റാറ്റസ് പരിശോധിക്കുന്നത് തുടരും.

2-കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍, ഇവന്റുകള്‍ നടത്തുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ആവശ്യകതകള്‍ പാലിക്കുന്നത് തുടരുക.

3-സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ എല്ലാ ജീവനക്കാരെയും അവരുടെ ജോലിസ്ഥലത്ത് നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കും.

4. പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാരെ നിര്‍ബന്ധിക്കുല്ല.

5. അടച്ച പൊതുസ്ഥലങ്ങളില്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മാസ്‌ക് ധരിക്കേണ്ട. എന്നാല്‍ ആരോഗ്യ കേന്ദ്രങ്ങളിലും പൊതുഗതാഗത സൗകര്യങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്.

6. പൊതുജനങ്ങളുമായി ഇടപഴകേണ്ട സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാരും തൊഴിലാളികളും, തുറസ്സായ സ്ഥലങ്ങളില്‍ ജോലി സമയത്ത് മാസ്‌ക് ധരിക്കേണ്ടതില്ല, എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

7. എല്ലാ പൗരന്മാരും താമസക്കാരും സന്ദര്‍ശകരും വീടിന് പുറത്തിറങ്ങുമ്പോള്‍ ഇഹ്തിറാസ് ആപ്പ് നിര്‍ബന്ധമാണ്.

Most Popular