ഖത്തറിലെ സ്കൂളുകളിൽ ഇനി മുതൽ മാസ്ക് നിര്ബന്ധമില്ല  

ദോഹ:ഖത്തറിലെ സ്കൂളുകളിൽ ഇനി മുതൽ മാസ്ക് നിര്ബന്ധമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് നിയന്ത്രണങ്ങളിൽ ഖത്തറിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം. എന്നാൽ വാക്‌സിന്‍ എടുക്കാത്തവരും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പ്രതിരോധം ഇല്ലാത്തവരുമായ വിദ്യാര്‍ത്ഥികള്‍ ആഴ്ചതോറും വീട്ടില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതുണ്ട്.