Tuesday, October 4, 2022
HomeGulfഖത്തറിലെ സ്കൂളുകളിൽ ഇനി മാസ്ക് നിർബന്ധമില്ല

ഖത്തറിലെ സ്കൂളുകളിൽ ഇനി മാസ്ക് നിർബന്ധമില്ല

ദോഹ: ഖത്തറിലെ സ്കൂളുകളിൽ ഇനി മാസ്ക് നിർബന്ധമില്ല. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ കിന്റർഗാർട്ടനുകളിലെയും പൊതു, സ്വകാര്യ സ്കൂളുകളിലെയും വിദ്യാർത്ഥികളും അധ്യാപകരും അഡ്മിനിസ്ട്രേറ്റർമാരും ഇനി കാമ്പസിലും ക്ലാസ് റൂമുകളിലും മാസ്ക് ധരിക്കേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചു.

പൗരന്മാരും താമസക്കാരും ആരോഗ്യ സൗകര്യങ്ങൾക്കുള്ളിലോ പൊതുഗതാഗതം ഉപയോഗിക്കുമ്പോഴോ ഒഴികെ അടച്ച പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നത് നിർത്തലാക്കാനും ഇന്നലെ രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഇന്നു മുതൽ ഇതും പ്രാബല്യത്തിൽ വരും.

Most Popular