ദുബായ് :അബുദാബിയിലെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഇനി മാസ്ക് നിർബന്ധമല്ല. എന്നാൽ 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പി.സി.ആര്‍ ഫലം നിര്ബന്ധമാണ്. ദുരന്ത നിവാരണ സമിതിയാണ് പുതിയ ഇളവ് പ്രഖ്യാപിച്ചത്.
മുൻപ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, സിനിമാശാലകള്‍, ജിമ്മുകള്‍, ഇവന്‍റുകള്‍ എന്നിവയിൽ പ്രവേശിക്കാൻ വാക്‌സിൻ എടുത്തവർക്ക് മാത്രമേ അനുമതി നല്കിയിരുന്നുള്ളു. അതേസമയം കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.